Monday, June 28, 2010

മണ്‍സൂണ്‍ ഹര്‍ത്താല്‍ ടൂറിസം - by Madhu



"ലുക്ക്‌ സായിപ്പേ,   നോ ട്രാഫിക്‌, നോ പീപ്പിള്‍, നോ പോലുഷന്‍" . 
"ഒണ്‍ലി  റെയിന്‍ ".  ദിസ്‌ ഈസ്‌ മണ്‍സൂണ്‍  ഹര്‍ത്താല്‍ ടൂറിസം.  

ഗ്ലോബല്‍ വാര്‍മിങ്ങിന്റെ ഭീകരത ശരിക്കും മനസ്സി ലാക്കി പെരുമാറുന്ന ഒരേ ഒരു സ്റ്റേറ്റ് ഇന്‍ ഇന്ത്യ.  പാവയ്ക്കാ പോലുള്ള നമ്മുടെ കൊച്ചു കേരളം.  മാസത്തില്‍ പത്തു ദിവസം എങ്കിലും നമ്മള്‍ കടകള്‍ അടച്ചിടുന്നു, വാഹനങ്ങള്‍ ഓടിക്കാതെ നിര്‍ത്തിയിടുന്നു, എന്ന് മാത്രമല്ല മറ്റു സംസ്ഥാന വാഹനങ്ങളെ ഒരിക്കലും കേരളത്തിലേക്ക് ആ ദിവസങ്ങളില്‍ കടത്തി വിട്ടു നമ്മുടെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കാനും നമ്മള്‍ അനുവദിക്കില്ല.  ദൈവത്തിന്‍റെ സ്വന്തം നാടാക്കി നമ്മുടെ കേരളത്തെ മാറ്റി എടുത്തേ നമ്മള്‍ അടങ്ങൂ.  ഇതൊരു വാശി അല്ല.  നമ്മുടെ അധികാരമാണ്.
 
ഇനി നമുക്ക് കുറച്ചു ചിന്തിക്കാം.  പെട്രോളിന് Rs. 3.50 കൂടി.  പാചക വാതകത്തിന് 35 രൂപയും കൂടി.  ഇന്നലെ അതിന്റെ പേരില്‍ ഹര്‍ത്താലും നടന്നു.   ഇന്ന് രാവിലെ ഈ കൂടിയ വില കുറഞ്ഞോ.  ഒരു ദിവസം നമ്മുടെ കേരളത്തില്‍ ഒരു വാഹനമുടമ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കും എന്നിരിക്കട്ടെ.  105 രൂപയുടെ അധിക ചിലവായിരിക്കും ഒരു മാസം കൊണ്ട് ഉണ്ടാവുക.  ഒരു വാഹനം ഓടിക്കുന്ന സഹോദരനു ഇതൊരു അധികചിലവായി  തോന്നും എന്ന് എനിക്ക് തോന്നുന്നില്ല.  അഥവാ തോന്നുന്നെങ്കില്‍  ഒരു മാസത്തെ പെട്രോള്‍ ഉപയോഗം 30 ലിറ്ററില്‍ നിന്നും 28 ആയി കുറക്കാന്‍ വലിയ ബുദ്ധി മുട്ടുണ്ടാകും എന്നും തോന്നുന്നില്ല.  

ഇനി നമുക്ക് പാചക വാതകത്തിലേക്കു കടക്കാം.  ഇവിടെ ദുബായില്‍ ഒരു സിലിന്ടെര്‍ Dh.95 കൊടുത്തു നമ്മള്‍ വാങ്ങുന്നു.  അതായതു ഏകദേശം Rs. 1150. കൂടിയ നിരക്കില്‍ സിലിന്ടെര്‍ ഒന്നിന് നമ്മള്‍ നാട്ടില്‍ കൊടുക്കുന്നതോ Rs.350.  ഇവിടുത്തെ സിലിണ്ടെ രിന്റെ  വലുപ്പകൂടുതല്‍ ഉണ്ടെന്നുള്ളതിനു Rs.750 ആയി, രണ്ടു സിലിന്ടെരിന്റെ വില, അംഗീകരിച്ചാല്‍  തന്നെ ഇവിടെ, ഒരു ഓയില്‍ ഉത്പാദന രാഷ്ട്രത്തില്‍ നമ്മള്‍ Rs. 400 കൂടുതല്‍ കൊടുക്കുന്നു.  ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന  നമുക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ പെട്രോളും പാചക വാതകവും കിട്ടുന്നു എന്നുള്ളത് തന്നെ വലിയൊരു കാര്യമാണെന്നാണ് എന്‍റെ അഭിപ്രായം.  അതും ഇപ്പോഴും മറ്റു രാജ്യങ്ങളെ അപേഷിച്ചു കുറഞ്ഞ നിരക്കില്‍.
 
എന്തായാലും നമുക്ക് അഭിമാനിക്കാം.  ദൈവത്തിന്‍റെ സ്വന്തം നാടിന്.  നമ്മളാണല്ലോ ഗ്ലോബല്‍ വാര്‍മിംഗ് കുറക്കാന്‍ ഹര്‍ത്താല്‍ നടത്തിയാല്‍ മതി എന്ന് കണ്ടുപിടിച്ചത്.  ശശി തരൂര്‍ പാടിയ പോലെ നെഞ്ചില്‍ കൈ വച്ച് പാടാം "കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍......"  ആരുടെ ???????

2 comments:

  1. ഇത്തരം നുറുങ്ങുകള്‍ ആണ് നമുക്ക് വേണ്ടത് - ബോധവല്‍ക്കരണത്തിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞു. നമ്മളെല്ലാവരും വെറും നോക്കുകുത്തികള്‍ ആയി മാറിക്കൊണ്ടിരിക്കുന്നു!

    ReplyDelete

Subject to Comment Moderation