ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുകയായിരുന്നു നല്ല മഴ ആസ്വദിച്ച് വൈകുന്നേരങ്ങളില്‍ വീടിന്റെ പടിയില്‍ എല്ലാരും ഒന്നിച്ചിരിന്നു കാര്യങ്ങള്‍ പറയുകയും മുറ്റത്ത് പതിക്കുന്ന മഴത്തുള്ളികളെ കണ്ടു ആസ്വദിക്കുകയും പതിവു കാഴ്ച. ഏട്ടന്മാരും ചേച്ചിയും, അച്ഛനും അമ്മയും എല്ലാം കാണും അക്കൂട്ടത്തില്‍.
പെട്ടെന്ന് കറന്റ് പോയി. മാമനും ചേട്ടന്മാര്ക്കും അന്നുള്ള ഇര ഞാനായിരിന്നു. പണ്ടത്തെ ബ്രില്‍ മഷിക്കുപ്പി എല്ലാവര്ക്കും ഓര്‍മ്മ കാണും എന്ന് വിശ്വസിക്കുന്നു. ഒരു രൂപയും ഒരു മഷിക്കുപ്പിയും തന്നു കുറുപ്പ് മാമന്റെ കടയില്‍ പോയി ഒരു രൂപയ്ക്കു കറന്റ് വാങ്ങി വരാന്‍ എന്റെ മാമനും ചേട്ടനും കൂടി പറഞ്ഞു. കേള്‍ക്കാത്ത താമസം ഞാന്‍ ഓടി കടയിലേക്ക്. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ചു പോകുന്നപോലെ സ്ടിയറിങ്ങ് ഒക്കെ തിരിച്ചു കൊണ്ടുള്ള ആ ഓട്ടം പലരും ഓര്‍ക്കുന്നുണ്ടാകും ഇപ്പോള്‍.
കുറുപ്പ് മാമന് ഒരു രൂപ നീട്ടി ഗൌരവത്തില്‍ ചോദിച്ചു "ഒരു രൂപയ്ക്കു കറന്റ്".
എന്നെ പറഞ്ഞയച്ചവരെക്കാളും മിടുക്കനായിരുന്നു കുറുപ്പ് മാമന്. കടയുടെ പുറകില്‍ പോയി റോഡില്‍ കെട്ടിക്കിടന്ന മഴ വെള്ളം ബ്രില്‍ കുപ്പിയിലാക്കി തന്നു, ഒരു രൂപയും എടുത്തു പെട്ടിയിലിട്ടു.
എനിക്കാണെങ്കില്‍ ഒരു രൂപയ്ക്കു ഒരു കുപ്പി നിറയെ കറന്റ് കിട്ടിയ സന്തോഷവും. വന്നതിന്റെ ഇരട്ടി സ്പീഡില്‍ വണ്ടി തിരിച്ചു വിട്ടു വീട്ടിലേക്ക്. അഭിമാനത്തോടെ ബ്രില്‍ കുപ്പി ചേട്ടന് നീട്ടുമ്പോള്‍ കേട്ട പൊട്ടിച്ചിരിയുടെ ആ മുഴക്കം എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്. എന്റെ ഒരു ബുദ്ധിയെ!
by Madhu (12Jun10)
Madhu - Congrats!
ReplyDeletemadhu, good start..
ReplyDeleteMadhu,
ReplyDeleteVery nice one.
ramu