Sunday, July 4, 2010
Tuesday, June 29, 2010
പെട്ടെന്ന് വന്ന മറവി
പിന്നെ തിരിച്ചു വന്ന തിരക്കില്‍ പെട്ട് വീണ്ടും ദിവസങ്ങള്‍ പഴയ പോലെ. ബ്ലോഗ് തുറക്കണം, മെയില്‍ എല്ലാം വായിക്കണം, എന്നിങ്ങനെ പറഞ്ഞു പറഞ്ഞു ഒരു 'വീക്ക് എന്‍ഡ്' (week-end) വന്നെത്തി. ആവേശത്തോടെ മെയില്‍ ഐ ഡി അടിക്കാന്‍ തുനിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം; ഓര്‍മ്മ വരുന്നില്ല. ഒട്ടും ഓര്‍മ്മ വരുന്നില്ല. ഞാന്‍ പരവശനായി. ഇതെന്തു പറ്റി? മറ്റു മെയില്‍ അക്കൌണ്ടുകള്‍ ഒന്നൊന്നായി ഓര്‍ത്തു നോക്കി. ചിലത് ശരിയായി; എന്നാല്‍ പാസ് വേര്‍ഡ് ഓര്‍മ്മയില്ല. എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാവുന്നില്ല. സ്വയം ഒന്ന് നുള്ളി നോക്കി. അതിശയം തന്നെ.
വീട്ടില്‍ എല്ലാവരും ഉറക്കം. ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത വീക്ക് എന്‍ഡ് (week-end), വീക്ക് എന്‍ഡ് (WEAK-end) ആയി? ഇനി ബാങ്ക് എ ടി എം? പതിവായി പൈസയെടുക്കുന്ന ബാങ്കിന്‍റെ കാര്‍ഡ് എടുത്തു. തൊട്ട സ്ട്രീറ്റിലെ എ ടി എം മെഷിനില്‍ കാര്‍ഡ് ഇട്ടു. ഇല്ല ഓര്‍മ്മ വരുന്നില്ല. ഇനിയും പാസ് വേര്‍ഡ് തെറ്റിച്ചാല്‍ കാര്‍ഡ് മെഷീന്‍ പിടിച്ചു വയ്ക്കും എന്ന ഭീതി കാരണം ക്യാന്‍സല്‍ ചെയ്തു കാര്‍ഡ് എടുത്തു. ഉടനെതന്നെ വീട്ടില്‍ വിളിച്ചു പറയാം എന്ന് കരുതിയപ്പോള്‍ എന്‍റെ residence നമ്പര്‍ ഓര്‍മ്മ വരുന്നില്ല. എന്‍റെ മൊബൈല്‍ നമ്പര്‍ എനിക്ക് തന്നെ ഒരു സംശയം സൃഷ്ടിക്കുന്നു. 'ഉറങ്ങാത്ത നഗരത്തിന്‍റെ' മാറിലേയ്ക്ക് മെല്ലെ ഊര്‍ന്നിറങ്ങി. വീക്ക് എന്‍ഡ് ആയതിനാല്‍ ട്രാഫിക് നല്ലത് പോലെയുണ്ട്; പാതിരാത്രി ആയെങ്കിലും. ഞാന്‍ പരിഭ്രമത്തിലാണെന്ന് ശരീരം വിയര്‍ത്തു കുളിക്കുന്നതിലൂടെ അറിഞ്ഞു. ഡിസംബറിലെ തണുപ്പില്‍ ഇതൊരു അസാധാരണ സംഭവം തന്നെ. ഇനി നടന്നു വഴിതെറ്റി വീടറിയാതെ പോയാലോ എന്ന ഭീതിയാല്‍ വേഗം തിരിഞ്ഞു നടന്നു. കുഴപ്പമില്ലാതെ വീടെത്തി. ആരും ഉണര്‍ന്നില്ല; ഭാഗ്യം. നേരം വെളുക്കട്ടെ. എന്നിരുന്നാലും, ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരുടെ, ഓഫീസിലെ, ടെലിഫോണ്‍ നമ്പറുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല, ഓര്‍മ്മ വരുന്നില്ല. എന്നാല്‍ എനിക്ക് നാളെ പങ്കെടുക്കേണ്ട മീറ്റിങ്ങ് ഹാള്‍, അതിന്റെ വെന്യു, ഫോറിന്‍ ഡലിഗഷന്‍ ടീം, എല്ലാം ഓര്‍മ്മ വരുന്നുണ്ട്.
നാട്ടിലെ ഊടുവഴികളും, അമ്പലങ്ങളും, കുളവും, തോടും, പാടവും, സ്കൂളിലേയ്ക്ക് പോകുന്ന വഴിയും, എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു: എല്ലാം കൃത്യം. എ ടി എം PIN, ഫോണ്‍ നമ്പരുകള്‍, പാസ് വേര്‍ഡ് സ്, പ്രധാനപ്പെട്ട മറ്റു നമ്പറുകള്‍ എന്നിവ കുറിച്ച് വെയ്ക്കെണ്ടാതായിരുന്നു. ഉണ്ട്, എവിടെയോ വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്നില്ല. ഇനി ഉറങ്ങാം...നിദ്രാ ദേവി അനുഗ്രഹിക്കട്ടെ.
ഉറക്കമുണര്‍ന്നത് ഭീതിയോടെയാണ്. എല്ലാം ഒന്നോര്‍ത്തു നോക്കി. ഇതാ വരുന്നു...എല്ലാം പഴയ പോലെ...ബ്ലോഗ് തുറന്നു...
സുഹൃത്തുക്കളെ, അത്യാവശ്യം വേണ്ട കാര്യങ്ങള്‍ വീട്ടില്‍ ഒരാളേക്കൂടി അറിയിച്ച് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക. തലച്ചോര്‍ എന്നാണു പെട്ടെന്ന് പണിമുടക്കുന്നതെന്നറിയില്ല!
GOD's OWN COUNTRY OR DON's OWN COUNTRY - by Soorya
Many a times I have heard that - even now - when you hear the name KERALA, we all should be so proud (Yes in Malayalam the saying Our Blood Boils in Our Veins), but let me ask you do you think this happens now?? Yes, in these days????
Now if you say Kerala - it is really identified or defined as a State with more than 20 days of hartals, bandhs, picketing, etc., in a month. Yes, after-all only one question arises: all these are for what? For whom and why? No normal public do like these sorts of agitations. Yes - our Kerala is blessed with abundant number of political parties and gangs like thousands of mushrooms. Just a mere misunderstanding is brought to religious or made into cast or tribal issues in turn into religious threats and gang wars. All these are for whom? Do you agree that the normal public in our state is pleased with this? This is just showered or forced on them!
No one can try and get a livelihood for a single person by way of help for him to survive, but in turn will grab some opportunities from those who really deserve and get it for some one who does not deserve or it is gifted to some local folk who is either not qualified for the same or even can’t do anything after acquiring such situations too. This is today's God’s Own Country or KERALA.
Normal people who thrive to work hard from morning till late evenings for their family or those who really wish to do something fruitful are all cornered nowadays by political massacare. Lowline people who have to work on a 'Do or Die' basis are chopped by these so called unrests which political demons claim as to be their or OUR Rights. They get gathered or get grouped like a herd of useless buffalos. Move like a gushing stream through the busy streets to watch and to be watched by throwing closed fists towards the sky which do not lliterally have any effect or result as these leaders think proudly.
Yes, I do like to bring some points shared by my friends here like our Kerala is gifted fully by natural resources. Green vegetation, which nowadays is really a dream, was there in abundance but where is it now?? How did we lose all these?? And why? We raise slogans and create such hartals, bandhs, etc., for the rising prices of petrol/diesel as in turn it will affect our normal commodities that we need for our daily life. Since 75% of vegetables, fruits and articles for our daily consumption are depended by us from other states. We have plenty of land for cultivation but we are interested to build palatial landmarks and castles of honour on these lands and we don’t think of farming or cultivation.
We would rather go to the city or town to a fast food hut or open air restaurant to have the same KAPPA & MEEN Curry (eventhough spoiled) we enjoy it by paying in class of style rather than cook the same at our house even it is easily available. We all show interest to plant shurbs & cactus in or within our house but will never ever think to grow some vegetable plants as it may not suit our status ( All these points is really indebted to one of my friends who gave me the same said examples and points for discussion).
If each one of us now start thinking, though late, we can still make lots and lots of changes to these cursed situation and make hope for good for our growing children and future of our own land. As a saying everything has got its own limits so we also should think and do the deeds to that limit only. If we think good the whole thing will turn to be good for all of us but if we all have a thirst to destroy and spoil by expecting developments then I could say it would be only a disaster which we all have to face in the future.
So, please think, do and thrive work hard for our land/our family. Our Future thus to make the other name of our KERALA to its own meaningful word: GOD’S OWN COUNTRY. We all still have time. We all still have skeleton resources which can be turned into abundancy. Let we all still have the desire and prayers that may really really bring us or let me say give us the Heaven in our own Land.

Monday, June 28, 2010
THE HORSE AND THE SNAKE - by Vinayak Suresh
THE HORSE AND THE SNAKE
There once lived a horse in a forest.There lived a snake in the forest too.One day the horse was taking a walk in the forest when he heard a sound:SSSSSS!!!!!.When he looked at the ground he saw a snake.The horse said:Get out of my way!!!! When the snake heard this he thought he was dreaming. The horse said: I THOUGHT I TOLD YOU TO GET OUT OF MY WAY!!! When the snake looked up he saw the horse.The snake said:WHO ARE YOU TO TELL ME TO GET OUT OF YOUR WAY???? I SHALL KILL YOU!!!!!! When the horse heard this he said:HAHA FOOLISH SNAKE YOU CANNOT KILL ME!!!!!IF I KICK YOU RIGHT NOW YOU WILL DIE EASILY!!!!!!!!!!.The horse lifted its hooves and stamped the snake on its eye.The snake could not see again.It turned blind.
WRITTEN BY Vinayak Suresh
മണ്‍സൂണ്‍ ഹര്‍ത്താല്‍ ടൂറിസം - by Madhu
"ലുക്ക് സായിപ്പേ, നോ ട്രാഫിക്, നോ പീപ്പിള്‍, നോ പോലുഷന്‍" .
"ഒണ്‍ലി റെയിന്‍ ". ദിസ് ഈസ് മണ്‍സൂണ്‍ ഹര്‍ത്താല്‍ ടൂറിസം.
ഗ്ലോബല്‍ വാര്‍മിങ്ങിന്റെ ഭീകരത ശരിക്കും മനസ്സി ലാക്കി പെരുമാറുന്ന ഒരേ ഒരു സ്റ്റേറ്റ് ഇന്‍ ഇന്ത്യ. പാവയ്ക്കാ പോലുള്ള നമ്മുടെ കൊച്ചു കേരളം. മാസത്തില്‍ പത്തു ദിവസം എങ്കിലും നമ്മള്‍ കടകള്‍ അടച്ചിടുന്നു, വാഹനങ്ങള്‍ ഓടിക്കാതെ നിര്‍ത്തിയിടുന്നു, എന്ന് മാത്രമല്ല മറ്റു സംസ്ഥാന വാഹനങ്ങളെ ഒരിക്കലും കേരളത്തിലേക്ക് ആ ദിവസങ്ങളില്‍ കടത്തി വിട്ടു നമ്മുടെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കാനും നമ്മള്‍ അനുവദിക്കില്ല. ദൈവത്തിന്‍റെ സ്വന്തം നാടാക്കി നമ്മുടെ കേരളത്തെ മാറ്റി എടുത്തേ നമ്മള്‍ അടങ്ങൂ. ഇതൊരു വാശി അല്ല. നമ്മുടെ അധികാരമാണ്.
ഇനി നമുക്ക് കുറച്ചു ചിന്തിക്കാം. പെട്രോളിന് Rs. 3.50 കൂടി. പാചക വാതകത്തിന് 35 രൂപയും കൂടി. ഇന്നലെ അതിന്റെ പേരില്‍ ഹര്‍ത്താലും നടന്നു. ഇന്ന് രാവിലെ ഈ കൂടിയ വില കുറഞ്ഞോ. ഒരു ദിവസം നമ്മുടെ കേരളത്തില്‍ ഒരു വാഹനമുടമ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കും എന്നിരിക്കട്ടെ. 105 രൂപയുടെ അധിക ചിലവായിരിക്കും ഒരു മാസം കൊണ്ട് ഉണ്ടാവുക. ഒരു വാഹനം ഓടിക്കുന്ന സഹോദരനു ഇതൊരു അധികചിലവായി തോന്നും എന്ന് എനിക്ക് തോന്നുന്നില്ല. അഥവാ തോന്നുന്നെങ്കില്‍ ഒരു മാസത്തെ പെട്രോള്‍ ഉപയോഗം 30 ലിറ്ററില്‍ നിന്നും 28 ആയി കുറക്കാന്‍ വലിയ ബുദ്ധി മുട്ടുണ്ടാകും എന്നും തോന്നുന്നില്ല.
ഇനി നമുക്ക് പാചക വാതകത്തിലേക്കു കടക്കാം. ഇവിടെ ദുബായില്‍ ഒരു സിലിന്ടെര്‍ Dh.95 കൊടുത്തു നമ്മള്‍ വാങ്ങുന്നു. അതായതു ഏകദേശം Rs. 1150. കൂടിയ നിരക്കില്‍ സിലിന്ടെര്‍ ഒന്നിന് നമ്മള്‍ നാട്ടില്‍ കൊടുക്കുന്നതോ Rs.350. ഇവിടുത്തെ സിലിണ്ടെ രിന്റെ വലുപ്പകൂടുതല്‍ ഉണ്ടെന്നുള്ളതിനു Rs.750 ആയി, രണ്ടു സിലിന്ടെരിന്റെ വില, അംഗീകരിച്ചാല്‍ തന്നെ ഇവിടെ, ഒരു ഓയില്‍ ഉത്പാദന രാഷ്ട്രത്തില്‍ നമ്മള്‍ Rs. 400 കൂടുതല്‍ കൊടുക്കുന്നു. ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന നമുക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ പെട്രോളും പാചക വാതകവും കിട്ടുന്നു എന്നുള്ളത് തന്നെ വലിയൊരു കാര്യമാണെന്നാണ് എന്‍റെ അഭിപ്രായം. അതും ഇപ്പോഴും മറ്റു രാജ്യങ്ങളെ അപേഷിച്ചു കുറഞ്ഞ നിരക്കില്‍.
എന്തായാലും നമുക്ക് അഭിമാനിക്കാം. ദൈവത്തിന്‍റെ സ്വന്തം നാടിന്. നമ്മളാണല്ലോ ഗ്ലോബല്‍ വാര്‍മിംഗ് കുറക്കാന്‍ ഹര്‍ത്താല്‍ നടത്തിയാല്‍ മതി എന്ന് കണ്ടുപിടിച്ചത്. ശശി തരൂര്‍ പാടിയ പോലെ നെഞ്ചില്‍ കൈ വച്ച് പാടാം "കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍......" ആരുടെ ???????
Saturday, June 26, 2010
Tuesday, June 22, 2010
Friday, June 18, 2010
'കല്ലാറി'ല്‍ - by Suresh
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...?

ഒരു സുന്ദരി തന്നെ കല്ലാര്‍!
പൊന്മുടിയിലേക്കുള്ള യാത്രാമധ്യേ കല്ലാറില്‍ ഒരു ചെറിയ സന്ദര്‍ശനം - മനസ്സിന് കുളിര് കോരുന്ന കാഴ്ചകള്‍. പരിസ്ഥിതിയെക്കു റിച്ച് മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബോധാവാന്മാരാക്കും ഇവിടത്തെ കാഴ്ചകള്‍ - ഒപ്പം നമുക്ക് ഇനിയെങ്കിലും ഒരല്‍പ്പം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൂടെ എന്ന തോന്നലും വരും; ഇല്ലെങ്കില്‍ വരണം. വളര്‍ന്നു വരുന്ന തലമുറയ്ക്കായി നാം ഇന്ന് തന്നെ ഉണര്‍ന്നു പ്രവര്‍ത്തി ക്കേണ്ടിയിരിക്കുന്നു. വരൂ..നമുക്ക് ഒന്നായി ചേര്‍ന്ന് ഒത്തൊരുമയോടെ ഭൂമി ദേവിയെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ എടുക്കാം.

ആറിന്‍റെ നടുവിലെ പാറക്കെട്ടില്‍ മലര്‍ന്നു കിടന്ന് ക്യാമറ നേരെ മുകളിലേയ്ക്ക് ...അനന്ത വിഹായസ്സിലെയ്ക്ക്

നിങ്ങള്‍ക്കറിയാമോ? ഇവയെല്ലാം ദ്രവിച്ചു മണ്ണാകാന്‍ വേണ്ട സമയം:

പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍

ആറിന്‍റെ നടുവിലെ പാറക്കെട്ടില്‍...ചുറ്റും പച്ചപ്പും തെളിനീരും മാത്രം!
Wednesday, June 16, 2010
പൊട്ടന്‍ വേലപ്പുവും ഭ്രാന്തത്തി കാളിയും - by Suresh
പൊട്ടന്‍ വേലപ്പുവും ഭ്രാന്തത്തി കാളിയും
പൊട്ടന്‍ വേലപ്പു ശനിയാഴ്ചകള്‍ തോറുമാണ് ഞങ്ങളുടെ നാട്ടില്‍ വരിക. തോളില്‍ ഒരു വലിയ പൊക്കണം - അത് അരയ്ക്കു താഴെ വരെ നീണ്ടു കിടക്കും. മിക്കവാറും ഒരു നീല മുണ്ടായിരിക്കും ഉടുത്തിരിക്കുക - ശബരി മലയ്ക്ക് പോയി വന്നവര്‍ ദാനം ചെയ്തതായിരിക്കും. കുറുമ്പ് വിളിച്ചോതുന്ന കണ്ണുകള്‍. കീഴ്ത്താടി ഒട്ടുമില്ല, അതിനാല്‍ വായ ഏറെ താഴത്താണെന്ന് തോന്നും. കട്ട പിടിച്ചു കിടക്കുന്ന മുടി. നര വീണ താടി. "വേലപ്പൂന് കയിക്കാനെണ്ടെങ്ങിലും" (വേലപ്പൂന് കഴിക്കാനെന്തെങ്കിലും) - ഏതെങ്കിലും വീടിന്‍റെ പടി കയറുന്നതോടെ ഉറക്കെ വിളിച്ചോതും. കാലത്താണെങ്കില്‍ ചായയും പലഹാരവും; ഉച്ചയ്ക്ക് ഊണ്. പൈസയൊന്നും വേണ്ട.
കുട്ടികള്‍ക്ക് ചെറിയ കല്ലെടുത്തെറിഞ്ഞു പരിഹസിക്കാനും, വലിയവര്‍ക്ക് വില കുറഞ്ഞ ഫലിതം പറഞ്ഞു രസിക്കാനും ഉള്ള ഒരു പൊട്ടന്‍ കഥാപാത്രം. വാസ്തവത്തില്‍ എന്തായിരുന്നു വേലപ്പൂന്‍റെ പൊട്ടത്തരം? എനിക്ക് കണ്ടെത്താനായില്ല - ആ ഒരു ഇളിഭ്യന്‍ ചിരിയൊഴികെ! കണ്ണിറുക്കി എന്തോ നുണയുന്ന പോലെ ഒരു ചിരി.
വേലപ്പു പൊട്ടനാണെന്നും മറ്റും സ്ഥാപിച്ചെടുക്കാന്‍ തിടുക്കമുള്ളവര്‍ അവന്‍റെ അഭിമാനത്തെ ചോദ്യം ചെയ്യാന്‍ മിനക്കെട്ടാല്‍ മാത്രം വേലപ്പു സമ്മതിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങള്‍ അവന്‍ പൊട്ടനല്ല എന്ന് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
"എന്താ വേലപ്പ്വോ, നീയ്യ് ഒരു കല്യാണോക്കെ കഴിച്ചിട്ട് വേണം എനിക്കൊരു കുട്ടിണ്ടായിക്കാണാന്‍". ആ വാചകത്തില്‍ പ്രതിധ്വനിക്കുന്ന വ്യംഗ്യം മനസ്സിലാക്കാനുള്ള ബുദ്ധി വേലപ്പൂനുണ്ടായിരുന്നു.
അവന്‍ തിരിച്ചടിച്ചു, ഒരല്‍പം ഈറയോടെ, "അങ്ങനെപ്പോ ങ്ങള് ന്‍റെ മംഗലം കയിഞ്ഞു ഉണ്ണിണ്ടായിക്കാണണ്ട. ങ്ങടെ ഉണ്ണി, ങ്ങടെ കെട്ട്യോളുടെ ബയറ്റി ണ്ടായാ മതി". കളിയാക്കിയ ആളുടെ മുഖമടച്ച് അവന്‍ കൊടുത്തു.
"ഫ, കടന്നു പോ ഇവിടന്നു".
വേലപ്പു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു, "ങ്ങള് ബെടക്കാ".
മനുഷ്യ മനസ്സിന്‍റെ വികാര-വിചാര ധാരകള്‍ അവനില്‍ ഏറെ ഉണ്ടായിരുന്നിരിക്കണം; പക്ഷെ 'പൊട്ടന്‍' എന്നൊരു മുദ്ര പതിഞ്ഞതിനാല്‍ അവന്‍ ഒരു പൊട്ടനായി തന്നെ കഴിയാന്‍ വിധിക്കപ്പെട്ടു.
ഏറെ കോളിളക്കമുണ്ടാക്കിയായിരുന്നു മറ്റൊരു കഥാപാത്രത്തിന്‍റെ പ്രത്യക്ഷപ്പെടല്‍: പ്രാന്തത്തി കാളി. യൌവനം അതിന്‍റെ എല്ലാ സൌഭാഗ്യങ്ങളും തൊട്ടനുഗ്രഹിച്ച ശരീരം. മുപ്പതില്‍ കൂടില്ല പ്രായം. ഇരു നിറം. നല്ല ശ്രീത്ത്വമുള്ള മുഖം. എന്തായിരുന്നു അവളുടെ ഭ്രാന്ത്? ഓരോ തലമുറയിലും ഒരാള്‍ അവിടെ ഭ്രാന്തനോ, ഭ്രാന്തത്തിയോ ആയി പിറക്കുമത്രേ. ഈ തലമുറയില്‍ കാളിക്കാണ് ആ ദുര്യോഗം. സാമാന്യബുദ്ധിയുള്ളവരിലും 'ഭ്രാന്ത്' അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തിന്‍റെ കളിപ്പാട്ടമായി അവള്‍. വേലപ്പുവിന്റെ കാര്യം പറഞ്ഞ പോലെ, ഇവളിലും എനിക്കൊന്നും കണ്ടെത്താനായില്ല, ഒരു ചെമ്പരത്തിപ്പൂ സദാ ചൂടി നടക്കുന്നതൊഴിച്ചാല്‍! പക്ഷെ മഴക്കാലത്ത് തോട്ടില്‍ അവള്‍ കുളിക്കാനിറങ്ങും. നല്ല ആള്‍ സഞ്ചാരമുള്ള വഴിക്കിടയിലാണ് തോട്. അരുതാത്തത് കാണിച്ച് ഒരു ശരീര പ്രദര്‍ശനം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെറ്റി. അവള്‍ മുഴുവന്‍ വേഷത്തോടെയും കൂടി മാറോളം വെള്ളത്തില്‍ അങ്ങനെ ഇരിക്കും: ആ ഇരിപ്പ് ചിലപ്പോള്‍ അതിരാവിലെ മുതല്‍ ഉച്ച തിരിയുന്നത് വരെ മിക്കവാറും കാണും. ചില മൂളിപ്പാട്ടും പാടി, സ്വയം അങ്ങിനെ രസിച്ചിരിക്കും. വീട്ടില്‍ നിന്നും ആരെങ്കിലും വന്നു അനുനയത്തില്‍ കൂട്ടിക്കൊണ്ടു പോകും, ചില ദിവസങ്ങളില്‍.
തന്‍റെ വീട്ടില്‍ സന്ധ്യ നേരത്ത് ആരോ സ്ഥിരയ്മായി പതിയിരിക്കുന്നു എന്നതായിരുന്നു കോളിളക്കത്തിന്റെ വിഷയം. ഓല കുത്തി മറച്ച കുളിമുറിയില്‍ കുളിക്കാന്‍ പോകുമ്പോള്‍, ആരൊക്കെയോ നോട്ടം വെക്കുന്നു. അവളുടെ തോന്നലാണോ? പരസ്യമായി തോട്ടില്‍ കുളിക്കുന്ന അവള്‍ക്കു, എന്താണിത്ര വിമ്മിഷ്ടം? നാട്ടുകാര്‍ - ചില ഏഷണിക്കാര്‍ - മൂക്കത്ത് വിരല്‍ വെക്കും. "ഞാനേ, ആ പേരങ്ങട് വിളിച്ചു പറയും, അറിയാത്തോരൊന്ന്വല്ല, ഈ നാട്ടിലെ ആള്‍ക്കാരെ ഞാന്‍. പെണ്ണും, പെടക്കോഴീം ആയിട്ട് കഴിയണോരാന്നു ഈ കാളി നോക്കില്യ. ഇനി കാണട്ടെ ഞാന്‍. കയ്യോടെ പിടിക്കും". അവള്‍ കത്തിജ്ജ്വലിക്കയാണ്.
"ഈ പെണ്ണിന് എളക്കം ത്തിരി കൂടുതലാന്ന തോന്നണേ. ഇവളെ നോക്കാന്‍ ആരാപ്പോ ഈ പോണത്?" ആള്‍ക്കൂട്ടത്തില്‍ ആരോ പറഞ്ഞു. അവള്‍ കേട്ടു.
"ആരാദ് പറഞ്ഞത്? ഞാനും ഒരു പെണ്ണാ! ചെല നോട്ടോം, ഭാവോക്കെ എന്നെ ഒറ്റയ്ക്ക് കാണുമ്പോ നിങ്ങളാ ചെലര്... ഞാന്‍ പറയണോ?" പെട്ടെന്ന് പുരുഷാരം ഒഴിഞ്ഞു. അവരില്‍ ആരുടെയെങ്കിലും പേര് അവള്‍ പറഞ്ഞാല്‍? "കണ്ടില്യെ, ഒക്കെ ഓടിപ്പോയത്, പേടിത്തൂറികള്!".
ജനം ഒഴിഞ്ഞു, ഒരാളൊഴികെ - വേലപ്പു!
"ങ്ങ, വേലപ്പ്വേട്ടന്‍ ഇവടെ ണ്ടായിര്ന്ന്വോ?"
"ഇക്കാരേം പേടില്യ". അവന്‍ പറഞ്ഞു.
ഇനി പൊട്ടനെന്നും ഭ്രാന്തിയെന്നും മുദ്ര കുത്തിയവരുടെ ലോകം നാം കാണുന്നു. കാളി പെട്ടെന്ന് ലജ്ജാഭാരത്താല്‍ വിവശയായി. ഒരു നവ കാമുകന്‍റെ പരിവേഷം കൈ വന്നു വേലപ്പൂന്. ഇത്ര നേരം കത്തിജ്ജ്വലിച്ച കാളി നമ്രശിരസ്ക്കയായി. പൊക്കണവും, വടിയും താഴെയിട്ടു വേലപ്പു തെയ്യാറായി നിന്നു; എന്തിനും.
പൊട്ടനും, പ്രാന്തത്തിയും - അവരുടേതായ ഒരു ലോകം. പ്രേമമെന്ന ദിവ്യ വികാരം അവരിലും ഉടലെടുക്കാറില്ലേ? ഒരു പക്ഷെ വഞ്ചനയും ചതിയും കാണിക്കുന്ന സാധാരണ മനുഷ്യരേക്കാള്‍ ഉദാത്തമായിരുന്നിരിക്കണം അവരുടെ സ്നേഹം. കാളിയെ ആരോ ശല്യപ്പെടുത്തുന്നു എന്നത് വേലപ്പുവിനെ ഒരു പക്ഷെ ഉയര്‍ന്നു ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരിയ്ക്കണം. സാമാന്യ ബുദ്ധിയുള്ളവര്‍ അവളെ ഇനിയും ശല്യപ്പെടുത്തുകയെ ഉള്ളൂ എന്നത് മനസ്സിലാക്കിക്കാണണം.
അവന്‍, അവളുടെ കൈ പിടിച്ചു. ഒരു മംഗള കര്‍മ്മത്തിന് സാക്ഷികളായി നിന്ന അദൃശ്യ ദേവി-ദേവന്മാര്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞിരിക്കണം. അവര്‍ നടന്നു...
ഞങ്ങളുടെ നാട്ടില്‍ നിന്നും രണ്ടു കഥാപാത്രങ്ങള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായി...
സുരേഷ് (16Jun10)
This was earlier featured on my blog http://shaivyam.blogspot.com

Tuesday, June 15, 2010
മുപ്പതാമത് പ്രവാസവര്‍ഷം - by Madhu
ഇതെന്‍റെ മുപ്പതാമത് പ്രവാസവര്‍ഷം. മുപ്പതു വര്‍ഷം കഠിനമായി അധ്വാനിച്ചു കിട്ടിയ ഷുഗര്‍, പ്രഷര്‍, സന്ധി വേദന പിന്നെ കുറേ മനോവേദനകളുമായി ഇപ്പോഴും വിചിത്രമായ പ്രവാസ ജീവിതം നയിക്കുന്നു - അല്ല, പ്രയാസ ജീവിതം നയിക്കുന്നു - ഞാന്‍ പോലും ആഗ്രഹിക്കാതെ.
ഒരു ഡ്രൈവറായി പ്രവാസ ജീവിതം തുടങ്ങി - അങ്ങ്ഫുജൈറയില്‍ ; ഇപ്പോള്‍ ഡ്രൈവറായി തന്നെ തുടരുന്നു - ഇങ്ങു ദുബായില്‍. ഇതിനിടയില്‍ എന്ത് സംഭവിച്ചു, എനിക്ക് മാത്രം എന്താ ഒരു മാറ്റവും ഈ വലിയ പ്രവാസ ജീവിതം ഉണ്ടാക്കി തന്നില്ല, എന്നായിരിക്കും ചിന്ത, അല്ലെ?
ഞാന്‍ പറയാം ആ കഥ; ഒരു കുടുംബ സ്നേഹിയായ പ്രവാസിയുടെ കഥ, നിങ്ങള്‍ക്ക് വേണ്ടി:
ചിലപ്പോള്‍ ഇത് നിങ്ങളുടെ കഥയും ആവാം. ജീവിച്ചിരിക്കുന്നവര്‍ക്കോ, അല്ലെങ്കില്‍ മരിച്ചവര്‍ക്കോ ഈ കഥയുമായി എന്തെങ്ങിലും സാമ്യം തോന്നുന്നെങ്കില്‍ അതവരുടെ വിധി മാത്രം.
തിരുവനന്തപുരം ജില്ലയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു മനോഹരമായ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. രണ്ടു അനിയത്തിമാരും, രണ്ടു അനിയന്മാരും, ഒരു ചേട്ടനും, അമ്മയും അച്ഛനും അടങ്ങിയ ഒരു സന്തുഷ്ട കൂട്ട് കുടുംബം. പത്താം തരം പാസ്സായി, ഡ്രൈവിംഗ് പഠിച്ചു, നാട്ടില്‍ അല്ലറ ചില്ലറ ജോലികളുമായി കഴിഞ്ഞ എനിക്കും അന്നത്തെ മറ്റു ചെറുപ്പക്കാരെ പോലെ പേര്‍ഷ്യ തലയില്‍ പിടിച്ചു. പത്തു പണമുണ്ടാക്കി നാട്ടില്‍ വന്നു വിലസണം - അത്രേ ഉണ്ടായിരിന്നുള്ളൂ മനസ്സില്‍.
അങ്ങനെ കടം വാങ്ങിയും കുറച്ചു സ്ഥലം വിറ്റും ഒരു ഉരുവില്‍ ഫുജൈറയില്‍ എത്തിപ്പെട്ടു. പിറ്റേ ദിവസം തന്നെ ഒരു അറബി വിളിച്ചു കൊണ്ടു പോയി വീട്ടു ജോലിയും തന്നു. പിന്നെ അവിടുത്തെ ഡ്രൈവര്‍ ആയി. അദേഹത്തിന്റെ കാരുണ്യം കൊണ്ട് ഒരു ബിസിനെസ്സും തുടങ്ങാനായി. A/C Installation & Service Business എന്‍റെ സ്വപ്നത്തിനും അപ്പുറത്ത് വിജയിച്ചു. ഞാനും ഒരു പേര്‍ഷ്യക്കാരന്‍ ആയി!
കുടുംബസ്നേഹം കൂടുതലായ ഞാന്‍ കെട്ടി ഒരു വര്‍ഷം പോലും ആകാതെ നാട്ടിലാക്കി വന്ന ഭാര്യയെയും എനിക്ക് ജനിച്ച കുഞ്ഞിനെയും പോലും മറന്നു. നീണ്ട നാലു വര്‍ഷങ്ങള്‍. പക്ഷെ പെങ്ങമ്മാരുടെ കല്യാണത്തിനും അച്ഛന്റെയും അമ്മയുടെയും കത്തുകളിലൂടെയുള്ള ആവശ്യങ്ങള്‍ക്കും നിര്‍ലോഭം സഹായ ഹസ്തം നീട്ടി. ആദ്യമായി നാട്ടില്‍ അവധിക്കെത്തിയ എനിക്ക് എന്നെക്കുറിച്ച് തന്നെ എന്തെന്നില്ലാത്ത മതിപ്പ് തോന്നി. സൂര്യനെപ്പോലെ ഞാനും എന്നെ ചുറ്റിപറ്റി കുറേ മനുഷ്യരും - ഞാനതങ്ങു ആസ്വദിച്ച് തുടങ്ങിയിരുന്നു അപ്പോഴത്തേക്കും. പലപ്പോഴും ഭാര്യ ഓര്‍മ്മിപ്പിച്ചു ഞാന്‍ ആരാണെന്നും എവിടെയാണെന്നും. സൂര്യനെ നോക്കി പട്ടി കുരച്ചാല്‍ സൂര്യന്‍ എങ്ങനെ അറിയാനാ!
കാലം കടന്നു പോയി. ഒരു കുട്ടി കൂടി ജനിച്ചു. രണ്ടു പെണ്‍ കുട്ടികള്‍. എന്നിലെ ഉത്തരവാദിത്ത ബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഞാന്‍ അതുവരെ ഉണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ മുടക്കി മനോഹരമായ ഒരു വീട് പണിയിച്ചു. ആ ഗ്രാമത്തിലെ കൊട്ടാരം എന്ന് വേണേല്‍ പറയാം. ഞാനിപ്പോള്‍ എന്‍റെ ഗ്രാമത്തിലെ ഒരു പുത്തന്‍ പണക്കാരനായി മാറിയിരിക്കുന്നൂ എന്നുള്ള ബോധം എന്നെ കൂടുതല്‍ ഉന്മത്തനാക്കി. അടുത്ത കുറേ വര്‍ഷത്തെ സമ്പാദ്യം വീട് മോടി പിടിപ്പിക്കുന്നതിനും കുടുംബത്തിനും വേണ്ടി ചിലവാക്കി കൊണ്ടേയിരിന്നു. കുടുംബ സ്നേഹമുള്ള മാതൃക പ്രവാസി. എല്ലാരും അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകള്‍ കൊണ്ടെന്നെ പൊതിഞ്ഞു.
ഞാന്‍ വളരുന്നതിനോടൊപ്പം ഫുജൈറയും വളര്‍ന്നത് ഞാന്‍ കണ്ടില്ല. അതിനൊപ്പം എന്‍റെ ബിസിനസ് വളര്‍ത്താനും ഞാന്‍ നോക്കിയില്ല. തിമിംഗലങ്ങള്‍ കുഞ്ഞു മത്സ്യങ്ങളെ വിഴുങ്ങുന്നത് പോലെ എന്‍റെ ബിസിനെസ്സും വിഴുങ്ങപ്പെട്ടു. ഞാന്‍ തളര്‍ന്നു. കട വിറ്റു കിട്ടിയതുള്‍പ്പെടെയുള്ള സമ്പാദ്യവുമായി ഞാന്‍ ഒരു ടാക്സി വാങ്ങി ഓട്ടാമെന്ന മോഹമോ വ്യാമോഹമോ ആയി നാട്ടിലേക്കു തിരിച്ചു.
അപ്പോഴേയ്ക്കും നീണ്ട ഇരുപതു വര്‍ഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ നിന്നും ഓടി മറഞ്ഞിരിന്നു. സൂര്യനായിരുന്ന ഞാന്‍ ഒരു 'മാഗ് ലൈറ്റ്' പോലും ആയിരിന്നില്ല എന്ന സത്യം മനസസിലാക്കിയത് അപ്പോഴായിരിന്നു. ഞാനാകുന്ന സൂര്യനു ചുറ്റും എന്‍റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും മാത്രം. കുടുംബസ്ഥലത്ത് വച്ച എന്‍റെ വീടിനു അവകാശങ്ങളുമായി സഹോദരങ്ങളും എത്തിയപ്പോള്‍ എന്‍റെ പ്രവാസ ജീവിതവും കുടുംബ സ്നേഹവും അതിന്റെ പൂര്‍ണതയിലെത്തി. ഇരുപതു വര്‍ഷത്തെ എന്‍റെ ജീവിതത്തെ പട്ടികള്‍ ഭക്ഷണപൊതി കടിച്ചു കീറുന്ന ലാഘവത്തോടെ എന്‍റെ സഹോദരങ്ങള്‍ കടിച്ചു കീറിയെടുത്തപ്പോള്‍ അന്ന് കാണാതെ പോയ ഉപഗ്രഹങ്ങള്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും പ്രവാസിയായി, കൂട്ടത്തില്‍ ഒരു ദേവദാസും.
ജീവിതം ജീവിച്ചു തീര്‍ക്കാനുളളതാണെന്ന സത്യം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകി പ്പോയിരുന്നു സുഹൃത്തുക്കളെ!

Saturday, June 12, 2010
ഒരു രൂപയ്ക്ക് കുപ്പിയില്‍ കറണ്ട്! - by Madhu
ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുകയായിരുന്നു നല്ല മഴ ആസ്വദിച്ച് വൈകുന്നേരങ്ങളില്‍ വീടിന്റെ പടിയില്‍ എല്ലാരും ഒന്നിച്ചിരിന്നു കാര്യങ്ങള്‍ പറയുകയും മുറ്റത്ത് പതിക്കുന്ന മഴത്തുള്ളികളെ കണ്ടു ആസ്വദിക്കുകയും പതിവു കാഴ്ച. ഏട്ടന്മാരും ചേച്ചിയും, അച്ഛനും അമ്മയും എല്ലാം കാണും അക്കൂട്ടത്തില്‍.
പെട്ടെന്ന് കറന്റ് പോയി. മാമനും ചേട്ടന്മാര്‍ക്കും അന്നുള്ള ഇര ഞാനായിരിന്നു. പണ്ടത്തെ ബ്രില്‍ മഷിക്കുപ്പി എല്ലാവര്‍ക്കും ഓര്‍മ്മ കാണും എന്ന് വിശ്വസിക്കുന്നു. ഒരു രൂപയും ഒരു മഷിക്കുപ്പിയും തന്നു കുറുപ്പ് മാമന്‍റെ കടയില്‍ പോയി ഒരു രൂപയ്ക്കു കറന്റ് വാങ്ങി വരാന്‍ എന്റെ മാമനും ചേട്ടനും കൂടി പറഞ്ഞു. കേള്‍ക്കാത്ത താമസം ഞാന്‍ ഓടി കടയിലേക്ക്. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ഓടിച്ചു പോകുന്നപോലെ സ്ടിയറിങ്ങ് ഒക്കെ തിരിച്ചു കൊണ്ടുള്ള ആ ഓട്ടം പലരും ഓര്‍ക്കുന്നുണ്ടാകും ഇപ്പോള്‍.
കുറുപ്പ് മാമന് ഒരു രൂപ നീട്ടി ഗൌരവത്തില്‍ ചോദിച്ചു "ഒരു രൂപയ്ക്കു കറന്റ്".
എന്നെ പറഞ്ഞയച്ചവരെക്കാളും മിടുക്കനായിരുന്നു കുറുപ്പ് മാമന്‍. കടയുടെ പുറകില്‍ പോയി റോഡില്‍ കെട്ടിക്കിടന്ന മഴ വെള്ളം ബ്രില്‍ കുപ്പിയിലാക്കി തന്നു, ഒരു രൂപയും എടുത്തു പെട്ടിയിലിട്ടു.
എനിക്കാണെങ്കില്‍ ഒരു രൂപയ്ക്കു ഒരു കുപ്പി നിറയെ കറന്റ് കിട്ടിയ സന്തോഷവും. വന്നതിന്റെ ഇരട്ടി സ്പീഡില്‍ വണ്ടി തിരിച്ചു വിട്ടു വീട്ടിലേക്ക്. അഭിമാനത്തോടെ ബ്രില്‍ കുപ്പി ചേട്ടന് നീട്ടുമ്പോള്‍ കേട്ട പൊട്ടിച്ചിരിയുടെ ആ മുഴക്കം എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്. എന്റെ ഒരു ബുദ്ധിയെ!
by Madhu (12Jun10)

Friday, June 4, 2010
കൊച്ചു വാരിയര്‍ - by Suresh
കൊച്ചു വാരിയര്‍
1994-ല്‍ ദുബായില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാലം. ഞാനും, എന്നെക്കാള്‍ പത്തു വയസ്സ് മൂപ്പുള്ള രാമന്‍ മാഷും ഒരു മുറിയില്‍. മറ്റേ മുറിയില്‍ വാരിയര്‍ മാഷ് ഒറ്റയ്ക്കും.
വാരിയര്‍ ഞങ്ങളുടെ കൂടെ മെസ്സിലൊന്നും കൂടില്ല. എല്ലാം ഒറ്റയ്ക്കാണ്, എന്നാല്‍ സൌഹൃദത്തിനു ഒരു കുറവുമില്ല. രാമന്‍ മാഷേക്കള്‍ മൂത്തതായതിനാല്‍, പയ്യനായ ഞാന്‍ കൂടുതല്‍ ബഹുമാനവും വാരിയര്‍ക്കു കൊടുത്തിരുന്നു. തമാശകളും, കളിചിരിയും - week endല്‍ മറ്റു ബഹളങ്ങള്‍ക്കൊന്നും - ഒരതിര്‍ത്തി വിട്ടു വാരിയര്‍ ഞങ്ങളുടെ കൂടെ കൂടില്ല.
ഒരു ദിവസം പതിവിനു വിപരീതമായി എന്നോട് കുശലം പറഞ്ഞതിന് ശേഷം, "നാളെ എന്‍റെ അനിയന്‍ വരുന്നുണ്ട് നാട്ടില്‍ നിന്നും. വിസിറ്റ് വിസയിലാണ്. എവിടെയെങ്കിലും ഓപ്പണിംഗ് ഉണ്ടെങ്കില്‍ അറിയിക്കണം."
കൊച്ചു വാരിയര്‍ വന്നു. വലിയ വാരിയരും, കൊച്ചു വാരിയരും - അവര്‍ തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതിനാല്‍ തന്നെ സ്വതവേ ഗൌരവ സ്വഭാവക്കാരനായ വലിയ വാരിയരോട് ഭയങ്കര ബഹുമാനവും ഒരു ചെറിയ ഭയവും കാണിച്ചിരുന്നു കൊച്ചു. അതെ - അങ്ങനെ ഞങ്ങള്‍ കൊച്ചു-എന്നൊരു പേരും കൊടുത്തു.
കൊച്ചു എന്ത് തമാശയ്ക്കും കൂടും - വൈകുന്നേരം വാരിയര്‍ ജോലി കഴിഞ്ഞു വന്നു വീട്ടിലെത്തിയാല്‍, കൊച്ചു ഞങ്ങളെയൊന്നും കണ്ട പരിചയം ഭാവിക്കില്ല. പിന്നീട് അത്തരം പെരുമാറ്റം ഞങ്ങള്‍ക്ക് പരിചയവുമായി.
വാരിയരുടെ സിഗരറ്റ് പാക്കില്‍ നിന്നും ഒരെണ്ണം 'ഇസ്ക്കു'ക, വീക്ക് എന്‍ഡില്‍ ഒരു പെഗ് കഴിക്കുക, എന്നതൊക്കെ ഒളിഞ്ഞും പാത്തും തുടര്‍ന്നു. വലിയ വാരിയര്‍ കൊച്ചുവിനെ ഞങ്ങളെ ഏല്‍പ്പിച്ച് വെക്കേഷന് പോയ കാലമായിരുന്നു കൊച്ചുവിന്‍റെ സുവര്‍ണ്ണ കാലം.
ഒരു week endല്‍ കൊച്ചു മനസ്സ് തുറന്നു. വലിയ വാരിയരില്‍ നിന്ന് ഞങ്ങള്‍ അവരുടെ കുടുംബ പശ്ചാത്തലത്തിനെപ്പറ്റി ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ല.
നാട്ടില്‍ പ്രശസ്തനായ ഒരു ജോത്സ്യനാണ് ഈ വാരിയര്‍മാരുടെ അമ്മാവന്‍ വാരിയര്‍. കെങ്കേമന്‍. രാവിലെ മുതല്‍ വൈകും വരെ നിറയെ ജനങ്ങള്‍. പണം, പ്രശസ്തി - എല്ലാം വേണ്ടുവോളം. നാട്ടില്‍ നില്‍ക്കുന്ന കുടുംബത്തിലെ ഒരേയൊരു കണ്ണി കൊച്ചുവായിരുന്നു. അത് കൊണ്ട് തന്നെ കൊച്ചുവിനു, സ്കൂള്‍ പഠനത്തിന് ശേഷം ഒരു വഴിയാവട്ടെ, തനിക്കൊരു പ്രശസ്തനായ പിന്‍ഗാമി ഉണ്ടാവട്ടെ എന്ന് കരുതി അമ്മാവന്‍ വാരിയര്‍ കൂടെ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. പഠനം എവിടെയുമെത്താതെ കൊച്ചു, ദുബായില്‍ എത്തി. കൊച്ചുവിനെസ്സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു പഴയ ഏര്‍പ്പാടാണ്.
ഞങ്ങള്‍ - സുഹൃത്തുക്കള്‍ - ഒന്നടങ്കം പറഞ്ഞു. ഇന്നത്തെ കാലത്ത് ഉപജീവനത്തിനായി നാട്ടില്‍ ഇതിലും നല്ല ഒരു തൊഴിലുണ്ടോ? വെറുതെ ഇവിടെ വന്നു കഷ്ടപ്പെടുന്നതെന്തിനു? കൊച്ചു അതൊന്നും ചെവിക്കൊണ്ടില്ല. നിങ്ങള്‍ പറ്റുമെങ്കില്‍ ഒരു ജോലി സംഘടിപ്പിച്ചു തരൂ എന്നായി.
ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു. കൊച്ചുവിനു ജോലിയും കിട്ടി. വെറും പത്താം ക്ലാസ്സുകാരന് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല ഒരു ജോലിയൊന്നുമല്ലായിരുന്നു. അതിരാവിലെ നാല് മണിക്ക് എണീറ്റ് പോകണം എല്ലാ ദിവസവും. പണി സ്ഥലത്തെ പൊടിയും, അതിരാവിലത്തെ യാത്രയും, മറ്റും ആ സാധുവിന് തീരെ പറ്റാതായി. ശമ്പളം വളരെ കുറവ്. കഷ്ടപ്പാടോ അതി കഠിനം. അലര്‍ജി കാരണം തുമ്മലും ചീറ്റലും ആണ് എന്നും. എന്തായാലും എത്തിപ്പെട്ടില്ലേ, നോക്കാം എന്നായിരുന്നു കൊച്ചുവി ന്‍റെ നിലപാട്.
ഒരു ദിവസം ഫോണില്‍ ഒരല്‍പം കടുപ്പിച്ചു ആരോടോ വര്‍ത്തമാനം പറയുന്ന കൊച്ചു വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു. ആരും ഇല്ലാത്ത സമയത്ത് എന്നോട് പറഞ്ഞു. നാട്ടിലടുത്തുള്ള ഒരു സ്ത്രീ, ഇവിടെ ഒരു നേഴ്സായി ജോലി നോക്കുന്നു. അമ്മാവന്‍ വാരിയരുടെ പ്രശസ്തി അറിയുന്ന അവര്‍ കൊച്ചുവിനെ ഒരു പ്രശ്ന പരിഹാരത്തിനായി വിളിക്കയാണ്. കാര്യം ഒന്ന് വിസ്തരിക്കാനായി അവര്‍ കൊച്ചുവിനെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിക്കയാണ്. കൊച്ചുവിനു പോകാന്‍ മടിയായിട്ടൊന്നുമല്ല, പക്ഷെ ഏട്ടന്‍ വാരിയര്‍ അറിഞ്ഞാല്‍ സംഗതി പൊല്ലാപ്പാകും.
പ്രതീക്ഷിച്ച പോലെ തന്നെ സംഭവിക്കുകയും ചെയ്തു - ഒരു ദിവസം കൊച്ചുവിനെ വിളിച്ച ഫോണ്‍ വലിയ വാരിയരുടെ കയ്യിലാണ് കിട്ടിയത്. എന്തിനാണ് നിന്നെ ഒരു സ്ത്രീ വിളിക്കുന്നതെന്നും, എന്താണ് സംഭവമെന്നൊക്കെ ചോദിച്ചു അന്ന് ഞങ്ങളുടെ റൂമില്‍ വലിയ വാരിയര്‍ പരസ്യമായി തന്നെ കൊച്ചുവിനോട് ചൂടായി. ഞങ്ങളെ ചൂണ്ടി കൊച്ചുവിനോട് പറയുകയും ചെയ്തു. ഇവരൊക്കെ മാനം മര്യാദയായി താമസിക്കുന്നവരാണ്, നീ വേണ്ടാത്തതൊന്നും ക്ഷണിച്ചു വരുത്തേണ്ട എന്ന്.
ആ സ്ത്രീ വീണ്ടും വിളിച്ചു. കൊച്ചു പരിഭ്രമിച്ചു. എന്തായാലും കാര്യം അന്വേഷിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ സംഭവം ഇതാണ് - ആ നേഴ്സി ന്‍റെ ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി വീടുവിട്ടു പോയിരിക്കുന്നു. വേറെ എവിടെയോ എന്തോ ബന്ധമുള്ളത് പോലെ തോന്നുന്നു. കൊച്ചു വാരിയര്‍ എന്തെങ്കിലും ഒന്ന് ജപിച്ചു തരികയോ മറ്റോ ചെയ്തു ഒരു നിവൃത്തി ഉണ്ടാക്കി തരണം. ഒടുവില്‍ കൊച്ചു പുറപ്പെട്ടു വലിയ വാരിയര്‍ അറിയാതെ.
വലിയ വാരിയര്‍ ജോലിക്ക് പോകുന്നതിനു മുന്‍പ് ഒരു കെട്ട് ചന്ദനത്തിരി കത്തിക്കും - ഇഷ്ട ദൈവങ്ങള്‍ക്ക് മുന്‍പില്‍. കൊച്ചു, അതില്‍ നിന്നും ഒരു പിടി ചാരം വാരി, ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു യാത്രയായി. വൈകുന്നേരം, കൃത്യ സമയത്ത് തിരിച്ചെത്തുകയും ചെയ്തു.
നൂറു ദിര്‍ഹമിന്‍റെ രണ്ടു നോട്ടുകള്‍ കാണിച്ചു അതീവ സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞു. അവിടെ ചെന്ന് 'ഭസ്മം' ജപിച്ചൂതി, ഭര്‍ത്താവിനെ മനസ്സില്‍ നല്ല വണ്ണം ധ്യാനിക്കാന്‍ പറഞ്ഞു ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. ദക്ഷിണയായി ഇരുനൂറു ദിര്‍ഹവും കിട്ടി.
പല പ്രശസ്ത ജോത്സ്യര്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥിരം മുറിയുണ്ട്. അവര്‍ അവിടെ വരുന്ന ദിവസങ്ങള്‍ പത്രങ്ങളില്‍ അറിയിക്കും. നല്ല ബുക്കിംഗ് ആണ്. ഞാന്‍ കൊച്ചുവിനോട് കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും നമുക്ക് പറ്റില്ല എന്നായിരുന്നു കൊച്ചുവിന്‍റെ മറുപടി. അടുത്ത ആഴ്ച വിസ മാറാന്‍ പോകണം. നാട്ടില്‍ പോയാല്‍ തിരിച്ചു വരാന്‍ തോന്നില്ല.
പോകുന്നയന്നു വൈകീട്ട് ആ സ്ത്രീയുടെ കാള്‍ വന്നു - ഭസ്മം ജപിച്ചൂതി കൊടുത്തതിന്‍റെ മൂന്നാം ദിവസം ഭര്‍ത്താവ് തിരിച്ചു വന്നു. വാര്യര്യുടെ സിദ്ധി അപാരം തന്നെ. അവര്‍ പല സുഹൃത്തുക്കളോടും കൊച്ചു വാരിയരെപ്പറ്റി പറഞ്ഞിട്ടുണ്ട്. പലര്‍ക്കും പല വിധം ആവലാതികള്‍ ഉണ്ട്. തീര്‍ത്തു കൊടുക്കണം.
കൊച്ചു എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് പറഞ്ഞു - ഞാന്‍ വരുന്നില്ല. എനിക്കിത്ര ശക്തിയുണ്ടെന്ന് ഞാനറിഞ്ഞില്ല - അയാള്‍ ത്രില്ലടിച്ചു നില്‍ക്കുകയായിരുന്നു.
പറഞ്ഞ പോലെ കൊച്ചു വന്നില്ല...
******************
വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടു - തടിച്ചു കുട്ടപ്പനായി, കട്ടി സ്വര്‍ണ്ണ ചങ്ങലയും, കൈ ചെയ്നും, കസവ് മുണ്ടും പുതച്ചു, ഒരു നീണ്ട നിര ജനങ്ങള്‍ക്ക് ആശ്വാസത്തിന്‍റെ തണലായി നില്‍ക്കുന്ന കൊച്ചുവിനെ! സ്വന്തം കഴിവില്‍ വിശ്വസിച്ചു ജീവിതം കെട്ടിപ്പടുത്ത ആ മനുഷ്യനോടു എനിക്ക് വല്ലാത്ത ബഹുമാനം തോന്നി - ഒപ്പം ആ ഒരു പിടി ചന്ദനത്തിരി ചാരത്തിനോടും!
സുരേഷ് (04Jun10)
This was earlier featured on my blog (http://shaivyam.blogspot.com)

Thursday, June 3, 2010
'SHANI SHIGNAPUR ' (India) - by Sreekumar

Have you heard about a place where there is no thieves and theft happening? Yes there is one place, "SHANI SHIGNAPUR".
Shani Shingnapur or Sonai is a village in the Indian state of Maharashtra, situated in Nevasa taluka in Ahmednagar, which is 90 km away from the famous "Shirdi". I visited Shirdi 4-5 times and Shani Signapur once.
Once you visit these places you will want to visit again and again, that is the magic of " Shirdi & Shani Signapur". On the way to Shirdi and Shani Mandir, there are a lot of other places of worship in Nasik, like:
1) Panchavati ( The same panchavati mentioned in Ramayan the period of Ram's Vanavasam). You can see the place where 'Maricha' the rakshasa was killed by Lord Ram
2) Place called Sita Guha - Where Sita Devi was kept under the safe hands of Lord Agni. Actually the Sita Devi stolen by Ravan was not original, but it was Maya Sita because the Devi was under the safe hands of Lord Agni. That is the actual reason Ram asked Sita Devi to perform Agni Pareeksha ( to Bring back Actual Sita Devi out and send back the Maya Sita to Agni) after saving her from Lanka.
3) Lakshman Rekha - The line drawn by Lakshman to keep Sita Devi safe from Dangerous Rakshas.
The presiding deity of Shinganapur, Sri Shaneshwara or Shanidev- the personification of the planet Saturn is worshipped with utmost reverence and devotion by multitudes of people from all over the world. The spectacle of the deity in black stone is overwhelming. A unique aspect of this place is, that no temple structure houses the Shanidev. There is only a simple platform on which stands the 'Swayambhu' idol, in black stone. Like Shabari Mala here also ladies are not allowed to enter where the Swayambhu idol is kept. Even Gents have to wear saffron coloured clothes and have a head bath in the holy water close to the temple before entering it. There is no priest to perform the pooja. The pooja is carried out in the form of offering Pradakshinams, chanting specific prayers such as Shani Gayathri and shlokas. Devotees also perform Abhishekam with water and gingelly oil. The wonderful thing is that even the vendors will not ask for money for the service, but accept whatever paid by the devotees.
Shingnapur is also famous for the fact that no house in the village has doors, only door frames. Despite this, no theft is reported in the village. Villagers never keep their valuables under lock and key. Villagers believe that the temple is a "jagrut devasthan" (lit. "alive temple"), meaning that the god here is very powerful. They believe that God Shani punishes anyone attempting theft. Devotees, pilgrims and tourists arriving in Sonai can leave their valuables in a car or bus with all the doors unlocked and not worry about anyone stealing it. The only barrier to enter a house are curtains which keep out stray animals. People believe that nobody dares to steal anything because they are punished by Shanishwara, the local deity, and the owner has always got the stolen things back – if any such thing ever happens.
- by Sreekumar (03Jun2010)
Tuesday, June 1, 2010
Monday, May 31, 2010
Subscribe to:
Posts (Atom)